ഫേസ്ബുക്കിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും ഇൻസ്റ്റഗ്രാമും ഹാക്ക് ചെയ്യപ്പെട്ടു


ന്യൂയോർക്ക്: ഫേസ്ബുക്കിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു. ≅facebook എന്ന ട്വിറ്റർ അക്കൗണ്ടും ഫേസ്ബുക്കിന്‍റെയും മെസഞ്ചറിന്‍റെയും ഇൻ‌സ്റ്റഗ്രാം അക്കൗണ്ടുകളുമാണ് വെള്ളിയാഴ്ച ഹാക്ക് ചെയ്യപ്പെട്ടത്. ‘അവർ മൈൻ’ എന്ന ഹാക്കര്‍മാരുടെ സംഘമാണ് ഹാക്ക് ചെയ്തതിനു പിന്നിൽ. ഫേസ്ബുക്ക് ഹാക്ക് ചെയ്യാൻ കഴിയുമെങ്കിലും അവരുടെ സുരക്ഷ ട്വിറ്ററിനേക്കാൾ മികച്ചതാണെന്നും അവർ മൈൻ ട്വിറ്ററിൽ കുറിച്ചു. ഹാക്ക് ചെയ്യപ്പെട്ട ഇന്‍റസ്റ്റഗ്രാം അക്കൗണ്ടിൽ അവർ മൈനിന്‍റെ ലോഗോയും സംഘം പോസ്റ്റ് ചെയ്തു.

 

article-image

അതേസമയം, ഫേസ്ബുക്ക് സ്വന്തം വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ടില്ല. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ട്വിറ്റര്‍ സ്ഥിരീകരിച്ചു. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് ലോക്ക് ചെയ്തു. ഫേസ്ബുക്കുമായി സഹകരിച്ച് അക്കൗണ്ട് തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും ട്വിറ്റര്‍ പ്രതിനിധി അറിയിച്ചു. അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതു വഴി സ്വന്തം സൈബർ സുരക്ഷ സേവനങ്ങൾ വിൽക്കുകയാണ് അവർ മൈൻ ഹാക്കർ സംഘത്തിന്‍റെ ലക്ഷ്യം. യുഎസ് ദേശീയ ഫുട്ബോൾ ലീഗിലെ ടീമുകളുടെ അക്കൗണ്ടുകൾ സംഘം ജനുവരിയിൽ ഹാക്ക് ചെയ്തിരുന്നു. കഴിഞ്ഞവർഷം ട്വിറ്റർ ഉടമ ജാക്ക് ഡോർസിയുടെ അക്കൗണ്ടും സംഘം കൈയടക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed