പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി; നാല് പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 20−25 ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായത്. 12 വയസ്സുള്ള പെണ്‍കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്നു പ്രതികളിലൊരാള്‍. ഇയാള്‍ക്കൊപ്പം പുറത്തു പോയ പെണ്‍കുട്ടി മടങ്ങി വരാതിരുന്നതിനെ തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പിറ്റേന്ന് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയതായി പൊലീസ് വ്യക്തമാക്കി. പൊലീസ് സ്റ്റേഷനില്‍ എത്തി മറ്റൊരു പരാതി നല്‍കുകയും ചെയ്തു. പ്രതികളിലൊരാള്‍ക്കൊപ്പം പെണ്‍കുട്ടി പര്‍ണശ്രീ എന്ന സ്ഥലത്തുള്ള വീട്ടിലേക്ക് പോയി. അവിടെ ഉണ്ടായിരുന്ന മറ്റൊരാള്‍ക്കൊപ്പം മദ്യപിച്ചു. തുടര്‍ന്ന് ഏക്ബാല്‍പൂരിലെ മറ്റൊരു വീട്ടിലെത്തി. അവിടെ പ്രതികളില്‍ രണ്ടുപേര്‍ കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നു. പിന്നീട് നാലുപേരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതിയില്‍ കുട്ടി പറയുന്നു.