വാഷിംഗ്ടണില്‍ വൈറ്റ്ഹൗസിന് സമീപം വെടിവെയ്പ് : ഒരാള്‍ മരിച്ചു: അഞ്ചുപേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വൈറ്റ്ഹൗസിന് സമീപം ഉണ്ടായ വെടിവെയ്പ്പില്‍ ഒരാള്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാഷിംഗ്ടണ്‍ ഡിസിയില്‍ വൈറ്റ് ഹൗസിന് അധികം ദൂരെയല്ലാതെയായിരുന്നു വെടിവെയ്പ്പ് നടന്നത്. സംഭവത്തില്‍ ആരേയൂം ഇതുവരെ പിടികൂടിയിട്ടില്ല. സ്ഥലത്തെത്തിയ പോലീസ് ദൃക്സാക്ഷികളെ ചോദ്യം ചെയ്യുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയുമാണ്. അഞ്ചു പേര്‍ക്ക് പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇരകളെല്ലാം പ്രായപൂര്‍ത്തിയായവരാണ്. ചെറിയ പരിക്കുകള്‍ പറ്റിയ പലരും തലനാരിഴയ്ക്കാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് പറഞ്ഞു. വ്യാഴാഴ്ച രാതി 10 മണിക്കായിരുന്നു വെടിവെയ്പ്പ്. സംഭവസ്ഥലം വൈറ്റ്ഹൗസില്‍ നിന്നും കേവലം മൂന്ന് കിലോമീറ്റര്‍ മാത്രം ദൂരെ കൊളംബിയാ ഹെയ്റ്റ്സിലായിരുന്നു. വെടിവെയ്പ്പ് ഉണ്ടായ ഉടന്‍ തന്നെ കൊളംബിയ സ്ട്രീറ്റിന്റെ 14 ാം തെരവില്‍ പോലീസ് എത്തുകയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.
ആരാണ് വെടിവെയ്പ്പ് നടത്തിയതെന്നോ എന്തായിരുന്നു കാരണമെന്നോ അറിവായിട്ടില്ല. പോലീസും മറ്റും സ്ഥലത്തെത്തുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇരകളെ ആംബുലന്‍സിലും മറ്റുഗ കയറ്റിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ചിലരെല്ലാം ട്വിറ്ററിലും മറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്.