ഇതാണ് ആ ഭാഗ്യവാൻമാർ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംപര്‍ കരുനാഗപ്പള്ളിയിലെ 6 ജ്വല്ലറി ജീവനക്കാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന്. ജ്വല്ലറി ജീവനക്കാരായ റോണി, വിവേക്, രതീഷ്, സുബിന്‍, റംജി, രാജീവന്‍ എന്നിവര്‍ ചേര്‍ന്നെടുത്ത ടി.എം 160869 നന്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത്. ശിവന്‍കുട്ടിയെന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. 12 കോടിയുടെ സമ്മാനം ലഭിച്ചവര്‍ക്ക് നികുതി കഴിഞ്ഞ് 7.56 കോടി രൂപ ലഭിക്കും.