കൺട്രോൾ പാനിലിന് മുകളിൽ കോഫി വീണു; വിമാനം അടിയന്തരമായി തിരിച്ചിറക്കി

ലണ്ടൻ: കോക്പിറ്റിലെ കൺട്രോൾ പാനലിൽ കോഫി വീണതിനെത്തുടർന്ന് 326 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്നും മെക്സിക്കോയിലേക്ക് പറക്കുകയായിരുന്ന എയർബസ് എ330−243 വിമാനമാണ് അയർലൻഡിലെ ഷാനോനിൽ അടിയന്തിരമായി ലാൻഡിംഗ് നടത്തിയത്.
അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുന്പോഴാണ് പൈലറ്റിന്‍റെ കൈയ്യിൽ നിന്നും കോഫി കപ്പ് കൺട്രോൾ പാനിലിലേക്ക് മറിഞ്ഞത്. ഇതോടെ കൺട്രോൾ പാനലിൽ നിന്നും മണവും പുകയും ഉയർന്നു. ഈ സ്ഥിതിയിൽ പറക്കുന്നത് സുരക്ഷിതമല്ലെന്ന് മനസിലാക്കിയ ക്യാപ്റ്റൻ വിമാനം ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. എയർ ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.