പത്ത് വര്‍ഷത്തെ ഗോള്‍ഡ് കാര്‍ഡ് വീസ അലീഷ മൂപ്പന് ലഭിച്ചു


ദുബായ്: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലിഷാ മൂപ്പന് പത്ത് വര്‍ഷത്തെ  ഗോള്‍ഡ് കാര്‍ഡ് വീസ ലഭിച്ചു. ഈ പദവി സ്വതന്ത്രമായി സ്വീകരിക്കാന്‍ യോഗ്യയായ ആദ്യത്തെ വനിതാ ബിസിനസ്സ് വ്യക്തിത്വങ്ങളില്‍ ഒരാളായി യു.എ.ഇ സര്‍ക്കാര്‍ അംഗീകരിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് അലിഷാ മൂപ്പന്‍ പറഞ്ഞു. 

ദീര്‍ഘകാല റെസിഡന്‍സി പദവി ലഭിച്ചത്, ആസ്റ്ററിലൂടെ പുതിയതും മികച്ചതുമായ ആരോഗ്യ പരിപാലനത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ആരോഗ്യമേഖലയിലെ മാറ്റത്തിന്റെ  ഏജന്റായി  എന്നെ അംഗീകരിച്ചുവെന്നതും കൂടുതല്‍ പ്രചോദനമേകുന്നതാണ്. യു.എ.ഇയുടെ ഈ ദീര്‍ഘവീക്ഷണം നിറഞ്ഞ ഉദ്യമത്തിന് ഭരണനേതൃത്തോട്  നന്ദി പറയുന്നതായും അലീഷാ മൂപ്പന്‍ അറിയിച്ചു.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, ഭാര്യ നസീറ ആസാദ്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ അനൂപ് മൂപ്പനും കുടുംബവും എന്നിവര്‍ക്കും നേരത്തെ ദീര്‍ഘകാല വീസ അനുവദിക്കപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed