ഇന്തോനേഷ്യയിൽ വൻ ഭൂചലനം: സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല


ജക്കാർത്ത: ഇന്തോനേഷ്യയിൽ ഭൂചലനമുണ്ടായി. ഇവിടുത്തെ, മാലുകു ദ്വീപിന് സമീപം കടലിലാണ് വൻ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. എന്നാൽ, സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. നോർത്ത് മാലുകു മേഖലയിൽ നിന്ന് 165 കിലോമീറ്റർ മാറിയാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. അമേരിക്കൻ ജിയോളജിക്കൽ സർവേ അധികൃതരാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed