പാരീസിൽ ഇറാൻ ഭരണമാറ്റം ആവശ്യപ്പെട്ട് വൻപ്രതിഷേധം

പാരീസിൽ ഇറാൻ സർക്കാരിനെതിരെ പ്രതിഷേധ പ്രകടനം. പലപ്പോഴായി ഇറാനിൽ നിന്ന് നാടുകടത്തപ്പെട്ട നിരവധി പേരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പീപ്പിൾസ് മുജാഹിദീൻ ഓർഗനൈസേഷൻ ഓഫ് ഇറാൻ എന്ന സർക്കാർ വിമത സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. ഇറാൻ വിപ്ലവത്തിന്റെ നാല്‍പതാം വാര്‍ഷികത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഇറാനിലെ ഭരണമാറ്റമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. പ്രതിഷേധക്കാരിൽ ഭൂരിഭാഗവും ഇറാനിൽ നിന്ന് നാടുകടത്തപ്പെട്ട് ഫ്രാൻസിൽ താമസിക്കുന്നവരാണ്. പതിറ്റാണ്ടുകൾക്ക് മുന്പ് ഇറാനിൽ നിന്ന് നാടുകടത്തപ്പെട്ട നാഷണൽ കൗൺസിൽ ഓഫ് റെസിസ്റ്റൻസ് ഓഫ് ഇറാൻ നേതാവ് മറിയം രാജാവിക്ക് പ്രതിഷേധക്കാർ പിന്തുണയറിയിച്ചു.