കുംഭമാസ പൂജയ്‌ക്കും ശബരിമലയിൽ നിയന്ത്രണങ്ങളുണ്ടാകും: പോലീസ്

ശബരിമല: കുംഭമാസ പൂജയ്‌ക്കായി ഫെബ്രുവരി 12 മുതൽ 17 വരെയാണ് ശബരിമല ക്ഷേത്ര നട തുറക്കുക. കുംഭമാസ പൂജയുമായി ബന്ധപ്പെട്ട് ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിന് ഇത്തവണയും നിലയ്ക്കൽ മുതൽ സന്നിധാനം വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ടി. നാരായണൻ അറിയിച്ചു. ശബരിമലയിലെ സാഹചര്യം ഇപ്പോഴും അശാന്തമാണ്. തുലാമാസ പൂജയ്ക്കു നട തുറന്നപ്പോഴത്തെ സമാനമായ സാഹചര്യമാണ് ഇപ്പോഴും നിലനിൽക്കുന്നതെന്നും വിശ്വാസികൾ അസ്വസ്ഥരാണെന്നും എക്‌സിക്യൂട്ടിവ് ഓഫിസർ ഡി. സുധീഷ്‌കുമാർ പ്രതികരിച്ചു. കുംഭമാസ പൂജയ്‌ക്ക് വലിയ പ്രതിഷേധങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.