കള്ളപ്പണക്കേസ്: മാലദ്വീപ് മുൻ പ്രസിഡണ്ടിനെതിരെ കുറ്റം ചുമത്തും

കള്ളപ്പണം വെളുപ്പിച്ചതിന് മാലദ്വീപിലെ മുൻ പ്രസിഡണ്ട് യമീൻ അബ്ദുൽ ഗയൂമിനെതിരെ കുറ്റം ചുമത്താൻ പ്രോസിക്യൂട്ടർ ജനറലിനോട് പോലീസ് ആവശ്യപ്പെട്ടു. ഗയൂമിനെ സഹായിച്ചതിന് മുൻ നിയമ മന്ത്രി അസിമ ഷക്കൂറിനെയും കേസിൽപെടുത്തും. അന്വേഷകർക്ക് തെറ്റായ വിവരങ്ങൾ നൽകിയെന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.
ചില ദ്വീപുകൾ ടൂറിസം പദ്ധതികൾക്കു പാട്ടത്തിനു കൊടുത്തതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. ഗയൂമിന്റെ ബാങ്ക് അക്കൗണ്ടിൽ 10 ലക്ഷം ഡോളർ കണ്ടെത്തിയിരുന്നു.