നരേന്ദ്ര മോദിക്ക് യുഎന്നിന്റെ പരമോന്നത പരിസ്ഥിതി പുരസ്‌കാരം

ന്യൂയോർക് : ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. രാജ്യാന്തര സൗരോര്‍ജ സഖ്യത്തിനു നേതൃത്വം നല്‍കിയതിനും 2022-ഓടെ ഇന്ത്യയില്‍ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന ഉറപ്പിന്റെയും പേരിലുമാണ് അവാര്‍ഡ്. പുനരുപയുക്ത ഊര്‍ജ ഉപഭോഗത്തിലെ നിര്‍ണായകപ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനും യുഎന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്.
പാരിസ്ഥിതിക രംഗത്ത് സമഗ്രമാറ്റത്തിന് ശ്രമിക്കുന്ന ലോകത്തെ ആറ് പ്രമുഖര്‍ക്കാണ് യുഎന്നിന്റെ പരമോന്നത ബഹുമതിയായ ചാംപ്യന്‍സ് ഓഫ് ദ എര്‍ത്ത് അവാര്‍ഡ് സമ്മാനിച്ചിരിക്കുന്നത്. സമകാലിക കാലഘട്ടത്തിലെ ഏറ്റവും സുപ്രധാനമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തുന്നവര്‍ക്കാണ് അവാര്‍ഡെന്ന് യുഎന്‍ അറിയിച്ചു. രാജ്യാന്തര സൗരോര്‍ജ സഖ്യത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നരേന്ദ്രമോദിക്കൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്ക്രോയ്ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്.