ബ്രിട്ടന്റെ യൂറോപ്യൻ യൂണിയൻ പടിയിറക്കം ബ്രക്സിറ്റ് അനുസരിച്ച് തന്നെ ഉണ്ടാകുമെന്ന് തെരേസ മേ

ലണ്ടൻ : ബ്രിട്ടന്റെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പടിയിറക്കം ബ്രക്സിറ്റ് അനുസരിച്ച് തന്നെ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി തെരേസ മേ. ബി.ബി.സി ചാനലിനു നൽകിയ അഭിമുഖത്തിലാണ് തെരേസ മേയുടെ ഇക്കാര്യം പറഞ്ഞത്.
യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പുറത്തുപോകൽ ബ്രക്സിറ്റ് പദ്ധതി പ്രകാരം തന്നെ ഉണ്ടാകുമെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രതികരണം. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെക്കാളും എളുപ്പത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബ്രിട്ടൻ സന്ദർശിക്കാൻ സാധിക്കുന്ന രീതിയിൽ നിയമഭേദഗതി കൊണ്ടുവരുമെന്ന വാർത്ത അവർ നിരസിക്കുകയും ചെയ്തു.
വെള്ളിയാഴ്ച മേ തന്റെ ബ്രക്സിറ്റ് പദ്ധതികൾക്കുള്ള ക്യാബിനറ്റ് കരാറിന് കുടുതൽ പിന്തുണ നേടിയിരുന്നു. എന്നാൽ ബ്രക്സിറ്റ് തുടർ ചർച്ചകളിൽ അവതരിപ്പിക്കാനുള്ള വ്യപാര സൗഹൃദ നിർദേശങ്ങളിൽ മന്ത്രിമാരിൽ നിന്നുവരെയുള്ള എതിർപ്പുകൾ തെരേസ മേക്ക് തരണം ചെയ്യേണ്ടതായുണ്ട്.