ജപ്പാനിൽ നാശം വിതച്ച് കനത്ത മഴ : മരിച്ചവരുടെ എണ്ണം 85 ആയി

ടോക്കിയോ : കനത്ത മഴയും വെള്ളപ്പൊക്കവും മൂലം വടക്കൻ ജപ്പാനിൽ മരിച്ചവരുടെ എണ്ണം 85 ആയി ഉയർന്നു. നിരവധിപ്പേരെ കാണാതായെന്നു റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. കാണാതായവർക്കായി തെരച്ചിൽ തുടരുന്നു.സ്ഥിതിഗതികൾ അതീവ ഗൗരവതരനമാണെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്നുദിവസം നീണ്ടു നിന്ന കനത്ത മഴയാണു വെള്ളപ്പൊക്കമുണ്ടാക്കിയത്. കാറുകൾ വരെ ഒലിച്ചുപോയെന്നാണു റിപ്പോർട്ട്. തിങ്കളാഴ്ച വരെ മഴ തുടർന്നേക്കും. വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള രക്ഷാപ്രവർത്തനത്തിൽ ആയിരങ്ങളാണ് പങ്കെടുക്കുന്നത്.
ജപ്പാന്റെ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്താത്ത കനത്ത മഴയാണ് തുടർന്നു കൊണ്ടിരിക്കുന്നത്. തെക്ക് പടിഞ്ഞാറൻ ജപ്പാന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. ഒഴുക്കിൽപ്പെട്ടും മണ്ണിടിച്ചിലിലും മരിച്ചവരാണ് ഭൂരിഭാഗം പേരും. സ്ത്രീകളും കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. നൂറ് കണക്കിന് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു.
ഹിരോഷിമയും സമീപ നഗരങ്ങളെയുമാണ് മഴ കൂടുതൽ നാശം വിതച്ചത്. കൂടുതൽ പേർ മരണപ്പെട്ടതും ഇവിടെ തന്നെയാണ്. പോലീസ്, സൈന്യം, അഗ്നിശമന സേന എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. മഴ കൂടുതൽ ശക്തി പ്രാപിക്കുന്നത് നദികളും അണക്കെട്ടുകളെല്ലാം കര കവിഞ്ഞൊഴുകുന്നത് വെള്ളപ്പൊക്കം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ കാരണമാകുന്നുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് രണ്ട് ദശലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. മറ്റ് പ്രദേശങ്ങളിലെല്ലാം ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. സ്ഥിതികൾ കൂടുതൽ വഷളാവുകയാണെന്ന് ജപ്പാനിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വരും ദിവസങ്ങിലും മഴ ശക്തി പ്രാപിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.