തുർക്കിയിൽ ട്രെയിൻ പാളം തെറ്റി പത്ത് പേർ മരിച്ചു

അങ്കാറ : വടക്ക് പടിഞ്ഞാറൻ തുർക്കിയിൽ ട്രെയിൻ പാളം തെറ്റി പത്ത് പേർ മരിച്ചു. 73ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. ബൾഗേറിയൻ അതിർത്തിയിലുള്ള എഡിർനിൽ നിന്ന് ഇസ്താബുളിലെ ഹൽകലി േസ്റ്റഷനിലേക്ക് പോയ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.
തെകിർഗ് മേഖലയിൽ വച്ചായിരുന്നു അപകടം. ട്രെയിന്റെ ആറ് കോച്ചുകളാണ് പാളം തെറ്റിയത്. 360−ലേറെ യാത്രക്കാർ ട്രെയിനിലുണ്ടായിരുന്നു. അപകടകാരണം വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു.