നവാസ് ഷെരീഫും മകളും ഉടൻ പാകിസ്ഥാനിൽ മടങ്ങിയെത്തും

ഇസ്ലാമാബാദ് : അഴിമതിക്കേസിൽ പത്ത് വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.എം.എൽ.എൻ നേതാവുമായ നവാസ് ഷെരീഫും മകൾ മറിയം ഷെരീഫും അപ്പീൽ നൽകാനായി പത്ത് ദിവസത്തിനകം പാകിസ്ഥാനിലെത്തും. പത്ത് ദിവസത്തിനകം അപ്പീൽ സമർപ്പിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. അപ്പീൽ നൽകുന്നതിനെ കുറിച്ച് അഭിഭാഷക സംഘവുമായി ചർച്ച നടത്തിയെന്നും ലണ്ടനിൽ നിന്ന് മടങ്ങുമെന്നും മറിയം സൂചന നൽകി.
ശിക്ഷിക്കപ്പെട്ടതോടെ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ മറിയത്തിന് ഹൈക്കോടതിയുടെ അനുകൂലവിധി വേണം. ഭാര്യ കുൽസുമിന്റെ ചികിത്സയ്ക്ക് ശേഷമേ പാകിസ്ഥാനിലേയ്ക്ക് മടങ്ങൂവെന്ന് നവാസ് ഷെരീഫ് പറഞ്ഞിരുന്നു.
അനധികൃത സ്വത്തുസന്പാദനക്കേസിലാണ് അക്കൗണ്ടബിലിറ്റി കോടതി നവാസ് ഷെരീഫിനെ തടവിന് ശിക്ഷിച്ചത്. മകൾ മറിയം ഷെരീഫിനെ ഏഴ് വർഷവും മരുമകൻ മുഹമ്മദ് സഫ്ദറിനെ ഒരു വർഷവും ശിക്ഷിച്ചിരുന്നു.