സിറിയയിൽ വ്യോമാക്രമണം ; 50 സൈനികർ കൊല്ലപ്പെട്ടു

ഡമാസ്്ക്കസ് : കഴിഞ്ഞ രാത്രി കിഴക്കൻ സിറിയയിലെ അൽ ഹരി പട്ടണത്തിലുണ്ടായ വ്യോമാക്രമണത്തിൽ അസാദ് അനുകൂലികളായ 50 സൈനികർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 30 പേർ ഇറാഖികളും 16 പേർ സിറിയക്കാരുമാണെന്ന് സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യമാണ് വ്യോമാക്രമണത്തിനു പിന്നിലെന്നു സിറിയൻ ഭരണകൂടം കുറ്റപ്പെടുത്തി. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അമേരിക്കൻ സഖ്യം വിസമ്മതിച്ചു.
കിഴക്കൻ സിറിയയിൽ ഇസ്ലാമിക് േസ്റ്ററ്റിനെതിരെ അേമരിക്കൻ സഖ്യവും റഷ്യയും വെവ്വേറെ പോരാട്ടം തുടരുകയാണ്. എന്നാൽ, പരസ്പരം ആക്രമണം നടത്താതിരിക്കാൻ രണ്ട് കൂട്ടരും ശ്രമിക്കുന്നുണ്ട്. യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറേക്കരയിൽ ഇസ്ലാമിക് േസ്റ്ററ്റിനെതിരെ സിറിയയും റഷ്യയും സംയുക്ത പോരാട്ടം നടത്തുന്പോൾ അമേരിക്കൻ പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് കിഴക്കേക്കരയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.
ഇതിനിടെ ഇറാഖി യുദ്ധവിമാനങ്ങളും പലവട്ടം കിഴക്കൻ സിറിയയിലെ ഇസ്ലാമിക് േസ്റ്ററ്റിനെതിരെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി.