കിം ജോംഗ് ഉൻ വീണ്ടും ചൈനയിൽ

ബെയ്ജിംഗ് : ലോകം ഉറ്റുനോക്കിയിരുന്ന ട്രംപ് കിം ഉച്ചകോടിക്ക് ശേഷം ഉത്തരകൊറിയൻ ഭരണാധികാരി ചൈനയിൽ ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടിയാണ് കിം ജോംഗ് ഉൻ ചൈനയിലെത്തിയത്.
ജൂൺ 19, 20 ദിവസങ്ങളിലാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. കിം ബെയ്ജിങ്ങിലെത്തിയതായി ചൈനീസ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇതോടെ കിം ഈ വർഷം മൂന്ന് പ്രാവശ്യമാണ് ചൈന സന്ദർശിക്കുന്നത്. മാർച്ചിലും മേയിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. അമേരിക്കയും ചൈനയും തമ്മിൽ വ്യാപാരയുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ കിമ്മിന്റെ സന്ദർശനത്തെ ആശങ്കയോടെയാണ് അമേരിക്ക നോക്കിക്കാണുന്നത്.