മെ­ക്സി­ക്കൻ അതി­ർ­ത്തി­യിൽ അമേ­രി­ക്ക സൈ­ന്യത്തെ­ വി­ന്യസി­ച്ചു­


വാഷിംഗ്ടൺ : മെക്സിക്കോയിൽ നിന്ന് യു.എസിലേക്കുള്ള അനധികൃത കുടിയേറ്റം തടയാൻ ലക്ഷ്യമിട്ട് ടെക്സസ്, അരിസോണ സംസ്ഥാനങ്ങൾ അതിർത്തിയിൽ അമേരിക്ക നാഷണൽ ഗാർഡ്സിനെ വിന്യസിച്ചു. അതിർത്തിസംരക്ഷണത്തിനു സൈന്യത്തെ നിയോഗിക്കുമെന്നു പ്രസിഡണ്ട് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇരു സംസ്ഥാനങ്ങളും ഭടന്മാരെ അയച്ചത്. മെക്സിക്കോ−ടെക്സസ് അതിർത്തിയുടെ ദൈർഘ്യം 1271 മൈലും അരിസോണ−മെക്സിക്കോ അതിർത്തിയുടെ ദൈർഘ്യം 375 മൈലുമാണ്. ടെക്സസ് 250 ഭടന്മാരെയും അരിസോണ 150 ഭടന്മാരെയും അയച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed