എച്ച്1ബി­ വി­സയ്‌ക്കു­ള്ള അപേ­ക്ഷ ഇന്ന് ­മു­തൽ‍


വാഷിംഗ്ടൺ : എച്ച്1ബി വിസകളുടെ അപേക്ഷകൾ ഇന്ന് മുതൽ പരിഗണിച്ചു തുടങ്ങുമെന്ന് അമേരിക്കൻ സർക്കാർ അറിയിച്ചു. കർശനമായ പരിശോധനകൾക്കു ശേഷമായിരിക്കും വിസ അനുവദിക്കുക. അമേരിക്കയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ഐടി വിദഗ്ധർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് എച്ച്1ബി വിസയാണ്. അപേക്ഷയിൽ ചെറിയ തെറ്റുകൾ പോലും അനുവദിക്കില്ലെന്ന് യുഎസ് എമിഗ്രേഷൻ അധികൃതർ അറിയിച്ചിട്ടുണ്ട്. വർ‍ഷം 65,000 വിസകൾ‍ മാത്രമേ അനുവദിക്കുയുള്ളൂ എന്നാണ് തീരുമാനം. ഒരാൾ‍ ഒന്നിലധികം അപേക്ഷ നൽ‍കാൻ‍ പാടില്ലതെന്നതടക്കമുള്ള കർ‍ശന വ്യവസ്ഥകളും ഇത്തവണ നൽ‍കിയിട്ടുണ്ട്. കടുത്ത പരിശോധന നടത്തി പരമാവധി അപേക്ഷകൾ‍ തള്ളാനാണ് തീരുമാനമെന്നാണ് സൂചന.

ഇത്തവണയും ഇന്ത്യയിൽ നിന്നുള്ള അപേക്ഷകൾക്ക് കൂടുതൽ ഫീസ് ആണ് ഈടാക്കുന്നത്. 6000 ഡോളറാണ് അപേക്ഷാ ഫീസ്. ഇന്ത്യൻ പ്രഫഷനലുകൾക്കെതിരെ യുഎസിൽ ജനവികാരം ഉയർത്തിവിട്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ കന്പനികളുടെ അപേക്ഷകളിന്മേലുള്ള പരിശോധന കൂടുതൽ കർക്കശമാകാനാണ് എല്ലാ സാധ്യതയും. പിന്നീട് വീസ ഇന്റർവ്യൂവിനും പാസ്പോർട്ട് സ്റ്റാംപിങ്ങിനുമായി എത്തുന്പോൾ കഴിഞ്ഞ അഞ്ചു വർഷത്തെ സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ സംബന്ധിച്ച വിവരങ്ങൾ, ഇമെയിൽ വിലാസം, ഫോൺ നന്പരുകൾ എന്നിവയുടെ വിശദാംശങ്ങളും ഹാജരാക്കേണ്ടിവരും.

ഇന്ത്യയിൽ നിന്നുള്ള അതിവിദഗ്ധ പ്രഫഷനലുകളാണ് എച്ച്1ബി തൊഴിൽ വീസയ്ക്കായി കൂടുതലും അപേക്ഷ നൽകിയിട്ടുള്ളത്. യുഎസിലെ ഐടി കന്പനികൾ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും ആയിരക്കണക്കിനു പ്രഫഷനലുകളെയാണ് റിക്രൂട്ട് ചെയ്യുന്നത്. ഒരു വർഷം 65,000 വിസയെന്ന പരിധിയാണു നിശ്ചയിച്ചിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed