അഫ്ഗാനിൽ പാർലമെന്ററി തിരഞ്ഞെടുപ്പ് ഒക്ടോബർ 20ന്
കാബൂൾ : അഫ്ഗാനിസ്ഥാനിൽ പാർലമെന്ററി തിരഞ്ഞെടുപ്പ് ഒക്ടോബർ 20ന് നടക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. മൂന്ന് വർഷമായി അഫ്ഗാനിസ്ഥാൻ തിരഞ്ഞെടുപ്പ് നടന്നിട്ട്. 2019ന് നടക്കാനിരിക്കുന്ന പ്രസിഡണ്ട്് തിരഞ്ഞെടുപ്പിന്റെ പരീക്ഷണ വേദിയാവും പാർലമെന്ററി തിരഞ്ഞെടുപ്പ്.
സുരക്ഷാപ്രശ്‌നങ്ങൾ കഴിഞ്ഞ തിരഞ്ഞെടുപ്പുകൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. നിലവിലെ പാർലമെന്റിന്റെ കാലാവധി 2015ൽ അവസാനിച്ചതാണ്. എന്നാൽ സുരക്ഷാപ്രശ്‌നങ്ങളെ തുടർന്ന് ഭരണം തുടരാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു പ്രസിഡണ്ട് അഷ്റഫ് ഗനി. താലിബാന്റെ വലിയ ഭീഷണിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നേരിട്ടത്.
തിരഞ്ഞെടുപ്പ് പട്ടികയിൽ പേര് ചേർക്കുന്ന നടപടി ഈ മാസം പകുതിയോടെ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ അറിയിച്ചു. പട്ടികയിൽ പേര് ചേർക്കുന്ന നടപടി കർശ്ശനമായി നടപ്പാക്കുന്നത് വഴി തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പ് വരുത്താൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.

