കാ­ലാ­വസ്ഥാ­ വ്യതി­യാ­നം : കടൽ ചു­ട്ടു­പൊ­ള്ളു­ന്നതാ­യി­ റി­പ്പോ­ർ­ട്ട്


ബീജിംഗ് : ബീജിംഗ്  കടലിലെ താപനില ക്രമാതീതമായി ഉയരുന്നതായി റിപ്പോർട്ട്. കരയിലെ ഉയർന്ന താപനില സർവ്വകാല റെക്കോഡിലാണെന്ന അമേരിക്കൻ ശാസ്ത്രജ്ഞരുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചൈനീസ് അക്കാദമി ഓഫ് സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്മോസ് ഫിയറിക് ഫിസിക്സിന്റെ പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് 2017ൽ രേഖപ്പെടുത്തിയത്. കടലിലെ ഉയർന്ന താപനില കാലാവസ്ഥാ വ്യതിയാനത്തിനും ആവാസ വ്യവസ്ഥയുടെ തകർച്ചയ്ക്കും കാരണമാകും. കരയിലെ അതികഠിനമായ ചൂടിനും തണുപ്പിനും ചുഴലിക്കാറ്റിനും താപനിലയിലെ അനിയന്ത്രിതമായ ഉയർച്ച വഴിവെക്കുന്നു. 

ഉഷ്ണത്തെ അതിജീവിക്കാൻ കഴിയാത്ത കടൽജീവികൾക്കും പവിഴപ്പുറ്റുകൾക്കും ഉയർന്ന താപനില ഭീഷണിയാണ്.  കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള ആഗോളതാപനം തടയാൻ ലോകരാജ്യങ്ങൾ കൈകോർക്കുന്പോൾ ലോകത്ത് ഏറ്റവുമധികം മലിനീകരണം സൃഷ്ടിക്കുന്ന രാജ്യമായ അമേരിക്ക പാരീസ് ഉടന്പടിയിൽനിന്ന് പിന്മാറിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed