വെ​­​ന​സ്വേ​­​ല​യി​ൽ പ്ര​സി​­​ഡ​ണ്ട് തിര​ഞ്ഞെ​­​ടു​­​പ്പ് ഏപ്രിലിൽ


കാരക്കസ് : വെനസ്വേലയിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഏപ്രിൽ അവസാനത്തോടെ നടക്കും. ഭരണഘടനാ സമിതിയുടെതാണ് തീരുമാനം. ഭരണഘടനാ സമിതിയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത പ്രസിഡണ്ട് നിക്കോളാസ് മഡുറോ താൻ വീണ്ടും പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആയിരങ്ങൾ പങ്കെടുത്ത റാലിയിൽ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് നടത്താമെന്നത് ശരിയായ തീരുമാനമാണ്. സന്പദ് വ്യവസ്ഥയെ നിയന്ത്രിക്കാൻ സാമ്രാജ്യത്വവും വലതുപക്ഷവും ഗൂഢാലോചന നടത്തുകയാണെന്നും മഡുറോ ആരോപിച്ചു. 

അതേസമയം നിലവിലെ സർക്കാരിന് ജനസമ്മതി കുറഞ്ഞതിനാൽ വോട്ട് കുറയുമെന്ന് മുൻ പ്രസിഡണ്ട് സ്ഥാനാർത്ഥി ഹെൻറിക് കാപ്രിലസ് പറഞ്ഞു. സർക്കാരും നേതാക്കളും വെനസ്വേലൻ ജനതയെ അസഹ്യപ്പെടുത്തി. ജനാധിപത്യത്തെ സംരക്ഷിക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെനസ്വേലയിൽ പ്രതിപക്ഷം ദുർബലമായതിനാൽ മഡുറോ വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. പ്രസിഡണ്ടിന്‍റെ രാഷ്ട്രീയ എതിരാളികളിൽ പലരും ജയിലിലാണ്. രാഷ്ട്രീയ പ്രതിസന്ധിയോടെ ചിലർ നാടുവിടുകയും ചെയ്തു. 

പ്രതിപക്ഷം മത്സരിച്ചാലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പ് നടത്തുമെന്ന് മഡുറോ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed