ആ​ക്ര​മ​ണം അവസാ­നി­പ്പി­ക്കാ­തെ­ ക​ർ​­ണി​​­​​സേ​​­​​ന​


അഹമ്മദാബാദ് : പദ്മാവാത് വ്യാഴാഴ്ച റിലീസാകാനിരിക്കെ ചിത്രത്തിനെതിരെ അഹമ്മദാബാദിലെ പ്രതിഷേധത്തിൽ വ്യാപക അക്രമം. ചിത്രത്തിന്റെ റിലീസ് തടയണെമന്നാവശ്യെപ്പട്ട് രജ്പുത്കർണി സേനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.  പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും കടകൾക്കും മാളുകൾക്കും നേരെ കല്ലേറ് നടത്തുകയും ചെയ്തു. 

ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് സംഘർഷം രൂക്ഷമായത്. അഹമ്മദാബാദിലെ ഹിമാലയ മാളിന് സമീപം തടിച്ചുകൂടിയ പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ പോലീസിന് ആകാശത്തേയ്ക്ക് രണ്ട് റൗണ്ട് വെടിവെപ്പ് നടത്തേണ്ടി വന്നു. 10 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമം അഴിച്ചുവിടുന്നവർെക്കതിെര കർശ്ശന നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു.

ചിത്രം പ്രദർശിപ്പിക്കരുതെന്ന് തീയേറ്ററുകൾക്ക് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. അതേസമയം അക്രമസംഭവങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് കർണിസേനാ നേതാവ് ലോകേന്ദ്ര സിംഗ് അറിയിച്ചു. പദ്മാവത് പ്രദർശിപ്പിക്കാൻ സിനിമാ തീയേറ്ററുകൾ തയ്യാറാകില്ലെന്ന് തങ്ങൾക്കുറപ്പുണ്ട്. ഇനി ആരെങ്കിലും പ്രദർശനത്തിന് തയ്യാറായൽ അതിന്റെ പരിണതഫലങ്ങൾ അവർ സഹിക്കേണ്ടി വരുമെന്നും മറ്റൊരു കർണിസേന നേതാവ് പറഞ്ഞു. 

അതേ സമയം പദ്മാവത് പ്രദർശിപ്പിക്കാൻ തയ്യാറാകുന്ന തീയേറ്ററുകൾക്ക് സംരക്ഷണം ഉറപ്പ് നൽകുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും അക്രമികൾക്കെതിരെ പോലീസ് നോക്കി നിൽക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed