ഫെഡ് അടിസ്ഥാന പലിശ നിരക്ക് കൂ­ട്ടി


ന്യൂയോർക്ക്: ഫെഡറൽ റിസർവ്വ് ബോർഡ് (ഫെഡ്) അടിസ്ഥാന പലിശ നിരക്ക് 1.25ൽ നിന്നും 1.5 ശതമാനത്തിലേയ്ക്ക് ഉയർത്തി. കാൽ ശതമാനം വർദ്ധനവ് ഉണ്ടാകുമെന്ന് സാന്പത്തിക വിദഗ്ദ്ധർ പ്രതീക്ഷിച്ചിരുന്നതാണ്. 2018−ൽ മൂന്ന് തവണയെങ്കിലും കാൽ ശതമാനം വെച്ച് പലിശ കൂട്ടുമെന്നാണ് ഫെഡറേഷൻ കണക്കുകൂട്ടുന്നത്. സാന്പത്തിക മാന്ദ്യകാലത്ത് ഫെഡ് വാങ്ങിക്കൂട്ടിയ കടപ്പത്രങ്ങൾ തിരിച്ചുവിൽക്കുന്നത് മാസം ആയിരം കോടി ഡോളറിൽ നിന്നും 2000 കോടി ഡോളറായി വർദ്ധിപ്പിക്കാനും   ഫെഡ് തീരുമാനിച്ചു. 

ഇപ്പോഴത്തെ യുഎസ് സാന്പത്തിക വളർച്ചയായ 2.1 ശതമാനത്തിൽ നിന്നും അടുത്ത വർഷം 2.5 ശതമാനമാകുമെന്നാണ് നിഗമനം. യുഎസ് തൊഴിലില്ലായ്മ 16 വർഷത്തെ താണ തോതായ 4.1 ശതമാനത്തിൽ നിന്നും 2018 അന്ത്യത്തോടെ 3.9 ശതമാനമാകുമെന്നും ഫെഡ് പ്രതീക്ഷിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed