ഐ.എസ്.എൽ : ബംഗളൂരുവിന് ജയം
പുനെ : ഐ.എസ്.എല്ലിൽ ബംഗളൂരുവിന് ജയം. പൂനെ സിറ്റിക്കെതിരായി നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബംഗളൂരുവിന്റെ ജയം. ബലെവാഡി േസ്റ്റഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗളൂരുവിനായി മികു മത്സരത്തിൽ ഇരട്ടഗോളുകൾ നേടി.
35−ാം മിനിറ്റിൽ ഇന്ത്യൻ താരം ആദിൽ ഖാൻ പുനെയെ മുന്നിലെത്തിച്ചു. എന്നാൽ 56−ാം മിനിറ്റിൽ ബൽജിത് സാഹ്നി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പുനെയുടെ നില പരുങ്ങലിലായി. പുനെ പത്തു പേരായി ചുരുങ്ങിയതോടെ അവസരം മുതലെടുത്ത് ബംഗളൂരു 14 മിനിറ്റിനിടയിൽ രണ്ടു ഗോളുകൾ അടിച്ചു. 64−ാം മിനിറ്റിൽ ബംഗളൂരുവിനെ മുന്നിലെത്തിച്ച വെനിസ്വേലൻ താരം മികു 78−ാം മിനിറ്റിൽ വീണ്ടും വല കുലുക്കി. 96−ാം മിനിറ്റിൽ സുനിൽ ഛേത്രിയിലൂടെ ബംഗളൂരു മൂന്നാം ഗോളും നേടി.
ജയത്തോടെ അഞ്ചു മത്സരങ്ങളിൽ നിന്ന് നാല് വിജയവുമായി 12 പോയിന്റോടെ ബംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി.

