ട്വന്റിയത്ത് സെഞ്ച്വറി ഫോക്സിനെ ഡിസ്നി സ്വന്തമാക്കി
ന്യൂയോർക്ക് : ട്വന്റിയത്ത് സെഞ്ചുറി ഫോക്സിനെ 3,40,600 കോടി രൂപയ്ക്ക് (5240 കോടി ഡോളർ) വാൾട്ട് ഡിസ്നി കന്പനി സ്വന്തമാക്കി. ഇടപാടിൽ പണക്കൈമാറ്റമില്ല. ഫോക്സിന്റെ ഓരോ ഓഹരിക്കും ഡിസ്നിയുടെ 0.2745 ഓഹരി നൽകും. ഫോക്സിന്റെ ഹോളിവുഡിലെ ഫിലിം−ടെലിവിഷൻ സ്റ്റുഡിയോകൾ, കേബിൾ എന്റർടെയിന്മെന്റ് നെറ്റ്വർക്കുകൾ, ടെലിവിഷൻ ചാനലുകൾ, നാഷണൽ ജ്യോഗ്രഫിക്, എഫ്എക്സ് നെറ്റ്വർക്സ് എന്നിവയും എക്സ്മെൻ, അവതാർ, ദ സിംസൺസ് തുടങ്ങിയ എന്റർടെയ്ൻമെന്റ് പരിപാടികളും ഇനിമുതൽ ഡിസ്നിക്ക് സ്വന്തമാകും.
എബിസി ടെലിവിഷൻ നെറ്റ്വർക്ക്, ഇഎസ്പിഎൻ എന്നിവ ഇപ്പോൾത്തന്നെ ഡിസ്നിയുടേതാണ്. ഇതുകൂടാതെ ഇനി ഫോക്സിന്റെ ചലച്ചിത്രങ്ങളുടെ വൻ ശേഖരവും ഡിസ്നിക്ക് ലഭിക്കും.

