യു.എസിൽ റാലിയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു
വാഷിംഗ്ടൺ : യു.എസിലെ വെർജീനിയയിൽ വെളുത്തവർഗ്ഗക്കാരായ ദേശീയവാദികൾ നടത്തിയ പ്രതിഷേധ റാലിക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു. 16 പേർക്ക് പരിക്കേറ്റു.
അടിമത്വത്തിന്‍റെ വക്താവായിരുന്ന കോൺഫഡറേറ്റ് ജനറലിന്‍റെ പ്രതിമ നീക്കം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് നടത്തിയ റാലിയിലേക്കാണ് കാർ പഞ്ഞുകയറിയത്. വെർജീനയിലെ ഷാർലെറ്റ്് വില്ലെയിലാണ് സംഭവം. കാർ ഓടിച്ചിരുന്നയാളെ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അറസറ്റ് ചെയ്തു. എന്നാൽ അയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പരിക്കേറ്റവരെ വെർജീനിയ മെഡിക്കൽ സെന്റർ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് നിറത്തിന്‍റെയും മതത്തിന്‍റെയും പേരിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും അമേരിക്ക എന്ന വികാരത്തിൽ ഒന്നിച്ച് നിൽക്കണമെന്നും ആഹ്വാനം ചെയ്തു.
അടിമത്വത്തെ മഹത്വവത്കരിക്കുന്ന നടപടിയാണ് യുണൈറ്റ് ദ റൈറ്റിന്‍റെത് എന്ന് പറഞ്ഞായിരുന്നു ഫാഷിസ്റ്റ് വിരുദ്ധ സംഘടനകൾ സമരം നടത്തിയത്. സമരക്കാരും പ്രതിപക്ഷവും തമ്മിലുണ്ടായ ആക്രമണത്തെ തുടർന്ന് മേഖലയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതിഷേധക്കാർക്ക് ഇടയിലേക്ക് കാർ പാഞ്ഞ് കയറിയത്.

