അമേരിക്കയിൽ നിശാക്ലബിലുണ്ടായ വെടിവെയ്പ്പില്‍ 28 പേര്‍ക്ക് പരുക്ക്

ലിറ്റില്‍ റോക്ക് : അമേരിക്കയിൽ അര്‍ക്കന്‍സിലെ നിശാക്ലബിലുണ്ടായ വെടിവെയ്പ്പില്‍ 28 പേര്‍ക്ക് പരുക്ക്. അര്‍ക്കന്‍സിലെ പവര്‍ ആള്‍ട്ര എന്ന നിശാക്ലബില്‍ ശനിയാഴ്ച രാത്രിയാണ് വെടിവെയ്പ്പുണ്ടായത്. മൂന്നോളം ആളുകള്‍ വെടിയുതിര്‍ത്തതായാണ് പൊലീസ് സംശയിക്കുന്നത്.
വെടിവെയ്പ്പില്‍ പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ ഭീകരബന്ധം ഉള്ളതായി വിശ്വസിക്കുന്നില്ലെന്ന് ലിറ്റില്‍ റോക്ക് പൊലീസ് അഭിപ്രായപ്പെട്ടു.
വെടിയുതിര്‍ത്ത ആരേയും ഇതുവരെ തിരിച്ചറിയാനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല. നിശാക്ലബില്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ ഉണ്ടായ തര്‍ക്കമാണ് വെടിവെയ്പ്പിലേക്ക് നയിച്ചതെന്നാണ് പ്രഥമിക വിവരം.