മാഞ്ചസ്റ്റര്‍ ആക്രമണം : അബാദിയുടെ പിതാവും സഹോദരനും അറസ്റ്റിൽ


ലണ്ടന്‍ : മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സൽമാൻ അബാദിയുടെ പിതാവിനെയും, സഹോദരനേയും അറസ്റ്റു ചെയ്തു. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നുമാണ് സല്‍മാന്റെ പിതാവ് റമദാന്‍ അബാദി, ഇളയ സഹോദരന്‍ ഹാഷിം എന്നിവരെയാണ് പിടികൂടിയത്. ഇവരെ കൂടാതെ സ്ത്രീയടക്കം മറ്റ് നാല് പേരേയും അറസ്റ്റു ചെയ്തതായി വിവരമുണ്ട്.

ആക്രമണത്തെക്കുറിച്ച് ഹാഷിമിന് അറിവുണ്ടായിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സല്‍മാനാണെന്ന വിവരം പുറത്തു വന്നതോടെ റമദാന്‍ അത് നിഷേധിച്ചിരുന്നു. നിരപരാധികളെ കൊലച്ചെയ്യാന്‍ തങ്ങള്‍ക്കാവില്ലെന്നും അത് ചെയ്തത് തന്റെ മകനല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സല്‍മാന്റെ മൂത്ത സഹോദരനെ ചൊവ്വാഴ്ച അറസ്റ്റു ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed