ബിനാമി ഇടപാട് : ലാലു പ്രസാദിന്റെ മകൾക്ക് സമൻസയച്ചു

ന്യൂഡൽഹി : ആയിരം കോടി രൂപയുടെ ബിനാമി ഭൂമി ഇടപാടിലും നികുതി തട്ടിപ്പ് കേസിലും ലാലു പ്രസാദ് യാദവിന്‍റെ മകൾ മിസ ഭാരതിക്കും ഭർത്താവ് ശൈലേഷ് കുമാറിനും ആദായനികുതി വകുപ്പിന്റെ സമൻസ്. മിസയുടെ കന്പനിയുമായി ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടന്‍റ് രാജേഷ് കുമാർ അഗർവാളിനെ എൻഫോഴ്സ്മെന്‍റ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
ജൂൺ ആദ്യവാരം ഹാജരാകാൻ ആവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് മിസയ്ക്കും ശൈലേഷ് കുമാറിനും കത്ത് അയച്ചിരിക്കുന്നത്. മിസയുടെ ഉടമസ്ഥതയിലുള്ള കന്പനികളിൽ മേയ് 16ന് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.