പോത്തിനോട് അഭിപ്രായം ചോദിച്ച റിപ്പോർട്ടർ- വീഡിയോ വൈറൽ

കാബൂൾ : പോത്തിനോട് വേദം ഒാതിയിട്ട് കാര്യമില്ലെന്നാണ് പഴമൊഴി. എന്നാൽ പോത്തിനോട് മൈക്ക് നീട്ടി അഭിപ്രായം ആരായുന്നതിൽ തെറ്റില്ലെന്നാണ് ഒരു പാക് റിപ്പോർട്ടറുടെ അഭിപ്രായം. ജിയോ ടി വി യിലെ റിപ്പോർട്ടറായ അമീൻ ഹഫീസ് ആണ് പോത്തിനു നേരെ മൈക്ക് നീട്ടി പ്രതികരണം ആരാഞ്ഞത്.പോത്ത് അപ്പോൾ തന്നെ മുരളുകയും ചെയ്തു. തന്‍റെ ചോദ്യത്തിനുള്ള മറുപടിയാണ് ഇതെന്നാണ് റിപ്പോർട്ടർ അവകാശപ്പടുന്നത്.
തത്സമയ റിപ്പോര്‍ട്ടിംഗിനിടെയായിരുന്നു സംഭവം. പോത്ത് അമറിയത് തന്റെ ചോദ്യത്തിനുള്ള ഉത്തരമാണെന്നാണ് ചാനല്‍ റിപ്പോര്‍ട്ടറുടെ വ്യാഖ്യാനം. ശവക്കുഴിയില്‍ കിടന്ന് റിപ്പോര്‍ട്ട് ചെയ്ത പാക് ചാനല്‍ റിപ്പോര്‍ട്ടറുടെ നടപടി ആഴ്ചകള്‍ക്ക് മുമ്പ് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.