റിയോ ഒളിമ്പിക്സ്: ബ്രസീൽ ഫുട്ബോൾ ടീമിനെ നെയ്മർ നയിക്കും

റിയോ ഡി ഷാനെറോ: റിയോ ഒളിമ്പിക്സിനുള്ള ബ്രസീൽ ഫുട്ബോൾ ടീമിനെ സൂപ്പർ താരം നെയ്മർ നയിക്കും. കോച്ച് റോജെറിയോ മികലെയാണ് ഇക്കാര്യം അറിയിച്ചത്. നെയ്മർ നായകനാകും. ബാഴ്സലോണയുടെ താരമായ നെയ്മറിൽ വളരെയധികം പ്രതീക്ഷയാണ് തനിക്കുള്ളത്. ടീമിലെ എല്ലാവരുടേയും പ്രിയപ്പെട്ട താരമാണ് നെയ്മർ. പ്രത്യേകിച്ച് യുവതാരങ്ങളുമായി മികച്ച ബന്ധം പുലർത്താൻ നെയ്മറിനു സാധിക്കുന്നുവെന്നും മികലെ പറഞ്ഞു. എന്നാൽ നെയ്മർ നായകസ്‌ഥാനം ഏറ്റെടുക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ബ്രസീലിന്റെ സീനിയർ ടീമിന്റെ നായകനായിരുന്നു 24കാരനായ നെയ്മർ. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ നിയമം അനുസരിച്ച് 23 വയസിന് മുകളിൽ പ്രായമുള്ള മൂന്നു കളിക്കാരെ മാത്രമേ ടീമിൽ ഉൾപ്പെടുത്താൻ സാധിക്കൂ.