കോഴിക്കോട് ജില്ലാ കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഐസ്‌ക്രീം കേസ് പരിഗണിക്കുന്ന ഒന്നാം മജിസ്‌ട്രേറ്റ് കോടതിയിലാണ് മാധ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. കോടതി കോമ്പൗണ്ടില്‍ നില്‍ക്കുകയായിരുന്ന വരെയാണ് യാതൊരു പ്രകോപനവും കൂടാതെ അറസ്‌ററു ചെയ്തത്. കോടതിക്കകത്തേക്ക് പ്രവേശനമില്ലെന്ന അറിയിപ്പൊന്നും നല്‍കാതെയായിയരുന്നു നടപടി.
കോടതിയിലേക്കു അതിക്രമിച്ചു കയറിയെന്നാരോപിച്ചാണ് അറസ്‌ററ്. ക്യാമറാമാന്‍മാരെയടക്കം അറസ്റ്റു ചെയ്ത പൊലീസ് ഇവരെ ഫോണ്‍ ഉപയോഗിക്കാനും അനുവദിച്ചില്ലെന്നാണു വിവരം. അതേസമയം, ജില്ലാ ജഡ്ജിയുടെ നിര്‍ദേശം അനുസരിച്ചാണ് നടപടിയെന്നു പൊലീസ് അറിയിച്ചു.