മുൻ ഫ്രഞ്ച് പ്രധാനമന്ത്രി അന്തരിച്ചു

പാരീസ് : മുൻ ഫ്രഞ്ച് പ്രധാനമന്ത്രി മൈക്കൽ റൊക്കാർഡ് (85) അന്തരിച്ചു. ശനിയാഴ്ച പാരീസിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രസിഡന്റ് ഫ്രാൻസ്വ മിറ്ററാൻഡിന്റെ കീഴിൽ 1988 മുതൽ 1991വരെയാണ് റൊക്കാർഡ് പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ച ഇദ്ദേഹം യൂറോപ്യൻ യൂണിയന്റെ ശക്‌തനായ വക്‌താവായിരുന്നു. ഇടതുപക്ഷ നേതാവായിരുന്നെങ്കിലും അദ്ദേഹം തുറന്ന വിപണി സമ്പദ്വ്യവസ്‌ഥയെ അനുകൂലിച്ചിരുന്നു.