ഇന്ത്യയിൽ അംഗീകാരമില്ലാതെ 22 വ്യാജ യൂണിവേഴ്സിറ്റികൾ

ന്യൂഡൽഹി: ഇന്ത്യയിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന 22 വ്യാജ യൂണിവേഴ്സിറ്റികളുടെ പട്ടിക യുജിസി പുറത്ത് വിട്ടു. പട്ടികയിൽ കേരളത്തിൽ നിന്നുള്ള സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയും ഉൾപ്പെട്ടിട്ടുണ്ട്. ഉത്തർപ്രേദേശിൽ പ്രവർത്തിക്കുന്ന എട്ട് യൂണിവേഴ്സിറ്റികളും വ്യാജന്മാരുടെ പട്ടികയിലുണ്ട്. യുജിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഈ പട്ടിക പുറത്ത് വിട്ടത്. ഈ സ്‌ഥാപനങ്ങൾ യൂണിവേഴ്സിറ്റി എന്ന പദം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.