കാമുകിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ബാങ്ക് മാനേജര്‍ അറസ്റ്റില്‍


ഡല്ഹി: കാമുകിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ബാങ്ക് മാനേജര്‍ അറസ്റ്റില്‍. യുവതി ഗുരുതരാവസ്ഥയിലാണ്. മാര്‍ച്ച്‌ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. മൊഗോള്‍പുരിയിടെ എച്ച്‌ ഡി എഫ് സി ബാങ്ക് മാനേജര്‍ നവീന്‍ കുമാറാണ് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ, ബാങ്ക് മനേജറായ നവീനും ഇതേ സ്ഥാപനത്തിലെ പുണ്യ സാഗറും തമ്മില്‍ കുറേ നാളുകളായി അടുപ്പത്തിലായിരുന്നു. എന്നാല്‍ നവീന്‍ വിവാഹതിനാണെന്നും ഒരു കുട്ടിയുടെ പിതാവാണെന്ന് അറിഞ്ഞതോടെ യുവതി ഇയാളെ നിരന്തരമായി ഭീഷണിപ്പെത്തിയിരുന്നു.

തന്നെ സ്വീകരിച്ചില്ലെങ്കില്‍ ഇരുവരും പ്രണയത്തിലാണെനന് കാര്യം ഭാര്യയോട് വെളിപ്പെടുത്തുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ഇത് തുടര്‍ന്നതോടെ യുവതിയെ കൊലപ്പെടുത്താന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു.

മാര്‍ച്ച്‌ മൂന്ന് രാവിലെ ഓഫിലെത്തിയ യുവതിയെ പുറത്തേക്ക് പോകാമെന്ന വ്യാജേനെ പുണ്യയെ കാറില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ കഴുത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ കുത്തി മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ യുവതിയെ ഇയാള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍ കാറില്‍ വച്ച്‌ പുണ്യയെ ആക്രമിക്കുന്നത് കണ്ട രണ്ട് യുവാക്കള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നവീനെ പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed