വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് പേർക്ക്

ശാരിക
ന്യൂയോർക് l വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് പേർക്ക്. മേരി ഇ. ബ്രങ്കോ, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സകാഗുചി എന്നിവരാണ് രോഗപ്രതിരോധ സംവിധാനത്തെക്കുറിച്ചുള്ള പ്രവർത്തനത്തിന് അവാർഡിന് അർഹരായത്. ശരീരത്തെ ആക്രമിക്കാൻ സാധ്യതയുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ ഭാഗങ്ങളെ ഇല്ലാതാക്കുന്ന സുരക്ഷാഗാർഡുകളെ കണ്ടെത്തിയതാണ് അവാർഡിന് കാരണമായത്. സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ച പുരസ്കാരം ഡിസംബറിൽ വിതരണം ചെയ്യും.
മേരി ഇ.ബ്രാങ്കോയും, ഫ്രെഡ് റാംസെലും അമേരിക്കൻ സ്വദേശികളും ഷിമോൺ സകാഗുചി ജപ്പാൻ സ്വദേശിയുമാണ്.സങ്കൽപ്പിക്കാവുന്ന എല്ലാ സൂക്ഷ്മാണുക്കളെയും ചെറുക്കാനും സ്വയം രോഗപ്രതിരോധ രോഗങ്ങൾ ഒഴിവാക്കാനും നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ എങ്ങനെ നിയന്ത്രണത്തിലാക്കുന്നു എന്നതുമായി ബന്ധപ്പെട്ടതാണ് ഗവേഷണമെന്ന് കരോലിന ഇൻസ്റ്റിറ്റ്യൂട്ടിൽ വാതരോഗ പ്രഫസറായ മേരി വാഹ്രെൻ ഹെർലേനിയസ് പറഞ്ഞു. ഈ കണ്ടുപിടുത്തങ്ങൾ ഒരു പുതിയ ഗവേഷണ മേഖലക്ക് അടിത്തറ പാകുകയും കാൻസർ, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ തുടങ്ങിയ പുതിയ ചികിത്സകളുടെ വികസനത്തിന് പ്രചോദനവുമാണെന്ന് അവാർഡ് വിതരണ ബോഡി പറഞ്ഞു.
ശാസ്ത്രം,സാഹിത്യം, സമാധാനം, സാമ്പത്തിക ശാസ്ത്രം, എന്നീ മേഖലകളിലെ ഏറ്റവും അഭിമാന പുരസ്കാരമായ നൊബേലിന് തുടക്കം കുറിക്കുന്നത് വൈദ്യശാസ്ത്ര പുരസ്കാരത്തോടെയാണ്. മറ്റു പുരസ്കാര വിജയികളെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. വിജയികൾ പതിനൊന്ന് മില്യൺ സ്വീഡിഷ് ക്രോണർ വിലമതിക്കുന്ന സമ്മാനഫണ്ട് പങ്കിടും.
േ്ിേ