ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു

പാരീസ് l ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു. പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി ഒരു മണിക്കൂർ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് തീരുമാനം. പ്രധാനമന്ത്രിയായി സ്ഥാനമേറ്റ് 26 ദിവസങ്ങൾക്ക് ശേഷമാണ് സെബാസ്റ്റ്യൻ ലെകോർണുവിന്റെ പിന്മാറ്റം.
മന്ത്രിസഭ പ്രഖ്യാപിച്ച് ഒരു ദിവസം തികയും മുമ്പാണ് നടപടി. ഫ്രാങ്കോയിസ് ബെയ്‌റൂവിന്‍റെ പതനത്തെത്തുടർന്നാണ് ലെകോർണു പ്രധാനമന്ത്രിയായി നിയമിതനായത്. ഫ്രാൻസിൽ രണ്ട് വർഷത്തിനുള്ളിൽ അഞ്ച് പ്രധാനമന്ത്രിമാരാണ് രാജിവച്ചൊഴിഞ്ഞത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത തുടരുന്നത്. ചെലവുചുരുക്കൽ നടപടികൾ ഫലവത്താകാത്തതിൽ പാർലമെന്‍റിനും അതൃപ്തിയുണ്ട്.പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണുവിന്‍റെ രാജിയെത്തുടർന്ന് ദേശീയ അസംബ്ലി പിരിച്ചുവിടാൻ നാഷണൽ റാലി പ്രസിഡന്‍റ് ജോർദാൻ ബാർഡെല്ല ഇമ്മാനുവൽ മാക്രോണിനോട് ആവശ്യപ്പെട്ടു.
ert