ലോക നേതാക്കളെയും ആക്ടിവിസ്റ്റുകളെയും നിരീക്ഷിക്കാൻ ഇസ്രായേലി ഏജൻസിയുമായി ട്രംപിന്റെ കരാർ


ഷീബ വിജയൻ 

ലോസ് ആഞ്ചലോസ് I ലോക നേതാക്കളെയും പ്രമുഖരെയും നിരീക്ഷിക്കാനും അവരുടെ ഫോൺ രഹസ്യങ്ങൾ അപ്പാടെ പകർത്താനും കഴിയുന്ന ഇസ്രായേൽ കമ്പനിയുടെ ചാര ഉപകരണം ഉപയോഗിക്കാനുള്ള കരാറിന് ഡൊണാൾഡ് ട്രംപിന്റെ നീക്കം. നിയമപരമായി കൂടുതൽ കരാറുകളിൽ ഏർപ്പെടാൻ കഴിയാത്തതുകൊണ്ട് മാത്രം ജോ ബൈഡന്റെ കാലത്ത് ഫ്രീസറിൽ വച്ചിരുന്ന കരാറാണ് ട്രംപ് നടപ്പാക്കാനൊരുങ്ങുന്നത്. പാരഗൺ സൊല്യൂഷൻസ് എന്ന ഇസ്രായേൽ കമ്പനിയാണ് ഈ ചാര ഉപകരണത്തിന്റെ ഉപജ്ഞാതാക്കൾ. യു.എസ് ഇമിഗ്രേഷൻ ആൻറ് കസ്റ്റംസ് എൻഫോഴ്സ്മെൻറ് ആണ് ഇത് ഉപയോഗിക്കുന്നത്. ലോകഞ്ഞെ തന്നെ ഏറ്റവും പവർഫുൾ ആയ ഹാക്കിങ് ഉപകരണമായാണ് ഇത് കണക്കാക്കപ്പെടുന്നത്. മൊബൈൽ ഫോണുകളിൽ നിന്ന് ഫോട്ടോകളും വീഡിയോകളും വാട്സ് ആപ് മെസേജുകൾ ഉൾപെടെയുള്ള എല്ലാ രേഖകളും കൈക്കലാക്കാൻ കഴിയുന്ന ശക്തമായ ഉപകരണമാണ് ഗ്രാഫൈറ്റ് എന്നറിയപ്പെടുന്ന ഈ ഹാക്കിങ് സാധനം. വളരെ ദൂരെയിരുന്നു തന്നെ ഒരാളുടെ മൊബൈലിൽ എല്ലാ നിയന്ത്രണവും ഇതുവഴി ഏറ്റെടുക്കാൻ കഴിയും. എൻക്രിപ്റ്റ് ചെയ്ത മെസേജുകൾ പോലും ഇതിലൂടെ വീണ്ടെടുക്കാർ കഴിയുമെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു.

article-image

DZXCFDCFD

You might also like

Most Viewed