കനത്ത മഴ; ഹെലികോപ്റ്റര്‍ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ യാത്ര തടസപ്പെട്ടു


ഷീബ വിജയൻ 

തൃശൂര്‍: ഉപരാഷ്ട്രപതി ജഗ്ധീപ് ധന്‍കറിന്‍റെ ഗുരുവായൂര്‍ യാത്ര തടസപ്പെട്ടു. കനത്ത മഴ കാരണം ഗുരുവായൂരില്‍ ഇറങ്ങാന്‍ കഴിയാതെ വന്നതോടെ ഹെലികോപ്റ്റര്‍ കൊച്ചിക്ക് മടങ്ങുകയായിരുന്നു. രാവിലെ 8:45ഓടെ രാഷ്ട്രപതി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിന്‍റെ ഹെലിപാഡില്‍ ഇറങ്ങുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. 9 മുതല്‍ 9:30 വരെയാണ് ദര്‍ശനസമയം നിശ്ചയിച്ചിരുന്നത്. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും നേരത്തേ തന്നെ ഒരുക്കിയിരുന്നു. അതേസമയം സന്ദര്‍ശനം മുടങ്ങിയെന്ന് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് പോലീസിനും ജില്ലാ ഭരണകൂടത്തിനും ലഭിച്ചിട്ടില്ല.

article-image

asDSADSD

You might also like

Most Viewed