തായ്‌വാന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ പ്രസിഡന്റ്

തായ്‌പേയി: തായ്‌വാന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റായി സായ് ഇങ് വെന്‍ തെരഞ്ഞെടുക്കപ്പെട്ടു. 59കാരിയായ സായ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡിപിപി) അംഗമാണ്. ചൈനാ വിദുദ്ധ നിലപാടുള്ള പാര്‍ട്ടിയാണ് ഡിപിപി. ഭരണ കക്ഷിയായ കുമിന്താങ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ എറിക് ചൂവിനെ പരാജയപ്പെടുത്തിയാണ് സായ് പ്രസിഡന്റായത്.
തന്റെ പരാജയം താൻ സമ്മതിക്കുന്നതായി കുമിന്താങ് പറഞ്ഞു. ചൈനയോട് മൃദു സമീപനം സ്വീകരിക്കുന്ന കുമിന്താങ് പാര്‍ട്ടിയുടെ എട്ടു വര്‍ഷത്തെ ഭരണമവസാനിപ്പിച്ചാണ് ഡിപിപി അധികാരത്തില്‍ വരുന്നത്. തങ്ങളുടെ ഭാഗമായാണ് തായ്‌വാനെ ചൈന കാണുന്നത്. തെരഞ്ഞെടുപ്പ് ഫലം തായ്‌വാന്‍-ചൈന ബന്ധത്തില്‍ നിര്‍ണായകമായേക്കും.