ജപ്പാനിൽ ശക്തമായ ഭൂചലനം : സുനാമി റിപ്പോർട്ട് ചെയ്തിട്ടില്ല

ഹോക്കൈഡോ : വടക്കൻ ജപ്പാനിലെ ഹോക്കൈഡോ ദ്വീപിൽ ഇന്ന് രാവിലെ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സുനാമി സാധ്യതകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജാപ്പനീസ് അധികൃതർ അറിയിച്ചു.
ഇന്ന് പുലർച്ചെ 12.25നാണ് ദ്വീപിന്റെ തെക്ക് ഭാഗത്ത് ടോക്യോയിൽ നിന്ന് 750 കിലോമീറ്റർ മാറിയാണ് ഭൂചലനമുണ്ടായത്. 50 കിലോമീറ്ററോളം ചുറ്റളവിൽ ഭൂചലനത്തിന്റെ വ്യാപ്തി ഉണ്ടായെന്നാണ് സൂചന. ചൊവ്വാഴ്ചയും ഇവിടെ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായിരുന്നു.
വാൻ ഭൂചലനമായിരുന്നെങ്കിലും നാശനഷ്ടങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. മുന്പും ഭൂകമ്പങ്ങൾക്ക് സാക്ഷ്യം വഹിച്ച ജപ്പാനിലെ ബിൽഡിംഗുകളുടെ ശക്തമായ നിർമ്മാണരീതിയാണ് ഇതിനു കാരണമെന്ന് കരുതാം.