പാക് ഗസല്‍ ഗായകന്‍ ഗുലാം അലി കേരളത്തില്‍



തിരുവനന്തപുരം: പാക് ഗസല്‍ ഗായകന്‍ ഗുലാം അലി കേരളത്തില്‍ എത്തി. ഗുലാം അലി സംസ്ഥാനത്തിന്റെ അതിഥിയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വരലയയുടെ ക്ഷണം സ്വീകരിച്ച് കേരളത്തിലെത്തിയ ഗുലാം അലി ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.

ടൂറിസം വകുപ്പ് മന്ത്രി എ പി .അനില്‍ കുമാര്‍, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ,മേയര്‍ പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.15ന് തിരുവനന്തപുരത്തും 17ന് കോഴിക്കോട്ടും ഗസല്‍ സന്ധ്യ നടത്താനാണ് ഗുലാം നബി കേരളത്തിലെത്തിയിരിക്കുന്നത്.

ഗുലാം അലിക്ക് ഇന്ന് വൈകുന്നേരം സംസ്ഥാന സര്‍ക്കാര്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്.ശിവസേനയുടെ ഭീഷണി ഉള്ളതിനാല്‍ കനത്ത സുരക്ഷയാണ് അദ്ദേഹത്തിന് വേണ്ടി പോലീസ് ഒരുക്കിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed