നേതാജിയുടെ തിരോധാനം : പുതിയ വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് വെബ്‌സൈറ്റ്

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍ നേതാജി മരിച്ചെന്ന് കരുതുന്ന തായ്വാനിലെ വിമാനാപകടത്തിന്റെ ദൃക്‌സാക്ഷികളെന്നവകാശപ്പെടുന്നവരുടെ മൊഴിയാണ് ബ്രിട്ടീഷ് വെബ്‌സൈറ്റ് പുറത്തുവിട്ടത്.
1945 ഓഗസ്ത് 18ന് തായ്വാനില്‍ വിമാനം തകര്‍ന്ന് നേതാജി മരിച്ചെന്നാണ് പറയപ്പെടുന്നത്.എന്നാല്‍ അപ്പോള്‍ മരിച്ചില്ലെന്നും 1964 വരെ ജീവിച്ചിരുന്നെന്നും വാദങ്ങളുണ്ടായിരുന്നു.വിമാനാപകടത്തെ പറ്റിയുള്ള വിവരങ്ങളും അന്വേഷിച്ച് ബ്രിട്ടീഷ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും വെബ്‌സൈറ്റ് പുറത്തുവിട്ടിട്ടുണ്ട്.
വിമാനം പുറപ്പെട്ട് നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് നകാമുറ ഉള്‍പ്പെടെയുള്ള ദൃക്‌സാക്ഷികള്‍ പറയുന്നു.പറന്നുയര്‍ന്ന ഉടനെ വലിയ പൊട്ടിത്തെറിയുടെ ശബ്ദത്തോടെ വീണെന്നാണ് മൊഴി.പീരങ്കിയൊച്ചപോലെ കേട്ടെന്നും വെളിപ്പെടുത്തലുണ്ടായി.എന്നാല്‍ ഇതിന് ആധീകാരികതയെ കുറിച്ച് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഒന്നും പറഞ്ഞിട്ടുമില്ല.
വിമാനാപകടവുമായി ബന്ധമുള്ള ഒട്ടേറെപ്പേരുടെ വിവരണങ്ങളും അപകടകാരണം കണ്ടെത്താന്‍ പിന്നീടു സംഭവസ്ഥലം സന്ദര്‍ശിച്ച ബ്രിട്ടീഷ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും www.bosefiles.info പുറത്തുവിട്ടിട്ടുണ്ട് .