ഡല്‍ഹിയില്‍ വന്‍അഗ്നിബാധ: ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ വെന്ത് മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ഉസ്മാന്‍പുരിലെ ചേരിയില്‍ വന്‍അഗ്നിബാധ. ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ വെന്തുമരിച്ചു. തീപിടിത്തത്തില്‍ പന്ത്രണ്ടിലേറെ കുടിലുകള്‍ കത്തിനശിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തീപിടിത്തത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരുകുട്ടിയുടെ നിലഗുരുതരമാണ്. പാചകവാതക സിലണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകരാണമെന്ന് പോലീസ് പറയുന്നു.