കുട്ടികൾക്കുള്ള വാക്സിനേഷൻ യജ്ഞം ഇന്നുമുതൽ

കേരളത്തിൽ മേയ് 25, 26, 27 തീയതികളിൽ കുട്ടികൾക്കുള്ള പ്രത്യേക വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നു. സ്കൂൾ തുറക്കുന്ന സാഹചര്യംകൂടി മുന്നിൽ കണ്ട് പരമാവധി കുട്ടികൾക്കു വാക്സിന്‍ നൽകുകയാണ് ലക്ഷ്യം. സ്കൂളുകളുമായും റെസിഡന്‍റ്സ് അസോസിയേഷനുകളുമായും സന്നദ്ധ പ്രവർത്തകരുമായും സഹകരിച്ചാണു കുട്ടികൾക്കുള്ള വാക്സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുന്നത്.
പ്രധാന ആശുപത്രികളിൽ ഈ ദിവസങ്ങളിൽ വാക്സിനേഷന്‍ ഉണ്ടായിരിക്കും. കോവിന്‍ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തോ നേരിട്ട് വാക്സിനേഷൻ സെന്‍ററിലെത്തി രജിസ്റ്റർ ചെയ്തോ വാക്സിൻ സ്വീകരിക്കാം. സ്കൂൾ ഐഡി കാർഡോ, ആധാറോ കൊണ്ടുവരണം. ഈ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും വാക്സിനെടുത്തെന്ന് ഉറപ്പ് വരുത്തണം.
15 മുതൽ 17 വരെ പ്രായമുള്ള 81 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 52 ശതമാനം കുട്ടികൾക്കു രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 മുതൽ 14 വരെ പ്രായമുള്ള 40 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 11 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.