ഓരോ മൂന്ന് സെക്കൻഡിലും ലോകത്ത് മൂന്ന് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി ലോകാരോഗ്യ സംഘടന


ഓരോ മൂന്ന് സെക്കൻഡിലും ലോകത്ത് മൂന്ന് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി ലോകാരോഗ്യ സംഘടന. തിങ്കളാഴ്ചയാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കോവിഡ് മഹാമാരി മൂലം ലോകത്ത് ഇതുവരെ മരണമടഞ്ഞത് 5,623,458 പേരാണ്.

കഴിഞ്ഞ ഒരാഴ്ചയിലെ കണക്കാണിത്. അതുകൊണ്ടു തന്നെ, മഹാമാരി അതിന്റെ അവസാനഘട്ടത്തിലെത്തിയെന്ന് ആരും ചിന്തിക്കരുതെന്നും ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു. എക്സിക്യൂട്ടീവ് ബോർഡിന്റെ നൂറ്റി അന്പതാം യോഗത്തിൽ പ്രസംഗിക്കവേ, സംഘടനാ മേധാവിയായ ടെഡ്രോസ്, ജനങ്ങളോട് ജാഗ്രത കൈവെടിയരുത് എന്നഭ്യർത്ഥിച്ചു.

കോവിഡ് മഹാമാരി എങ്ങനെയൊക്കെ മാറിമറിയും എന്നും, അതിന്റെ നല്ല രീതിയിലുള്ള പരിണാമഘട്ടങ്ങൾ വരുത്തുന്ന നാശനഷ്ടങ്ങളും ലോകത്തിനു മുന്നിൽ ഇപ്പോൾ നിരവധി ഉദാഹരണങ്ങളായുണ്ട്. അവസാനത്തെ വകഭേദമാണ് ഒമിക്രോൺ എന്നു കരുതാനും ഇതുവരെയുള്ള അനുഭവം വച്ച് സാധിക്കില്ലെന്നും ടെഡ്രോസ് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed