തിരുവനന്തപുരത്ത് രോഗലക്ഷണമുള്ളവരെല്ലാം കോവിഡ് പൊസിറ്റീവ്


ജലദോഷവും പനിയും ചുമയും മൂക്കടപ്പുമുള്ളവർ തിരുവനന്തപുരത്തു പുറത്തിറങ്ങാതിരിക്കുന്നതാണ് ഉചിതം. എന്തെങ്കിലും കോവിഡ് രോഗ ലക്ഷണമുള്ളവരെ പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കാനാണ് സർക്കാരിന്‍റെ നിർദേശം.പരിശോധിക്കുന്ന രണ്ടിലൊരാൾ പോസിറ്റീവാകുന്ന സാഹചര്യമെന്നും ജില്ലയിൽ സിൻഡ്രോമിക് മാനേജ്മെന്‍റ് നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ജില്ലാ ഭരണകൂടം പറയുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയതോടെയാണ് ഈ നടപടികൾ.

രോഗലക്ഷണങ്ങളുള്ളതായി കണ്ടെത്തിയാൽ പരിശോധന കൂടാതെ ഹോം ഐസൊലേഷൻ അടക്കമുള്ളവ ഏർപ്പെടുത്തുന്നതാണ് സിൻഡ്രോമിക് മാനേജ്മെന്‍റ്. ആരോഗ്യ വകുപ്പിന്‍റെ കർമ്മ പദ്ധതിയിലാണ് സിൻഡ്രോമിക് മാനേജ്മെന്‍റ് നിർദേശിക്കുന്നത്. ലക്ഷണങ്ങൾ കൂടുതൽ ഗുരുതരമാകാൻ സാധ്യതയുള്ളവർ പരിശോധന നടത്തുകയും കൃത്യ സമയങ്ങളിൽ ചികിത്സ തേടുകയും ചെയ്യണം. കോവിഡ് ഗുരുതരമാകാൻ സാധ്യതയുള്ളവർക്കു പരിശോധനകളിലും ചികിത്സയിലും മുൻഗണന നൽകും. ഇതിനായി താഴേത്തട്ടിൽ കൂടുതൽ സിഎഫ്എൽടിസികൾ തുറക്കാനും ഫീൽഡ് ആശുപത്രികൾ ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed