നേരെരിയും ചുടല


തോമസ് ബാബു പടുവത്തിൽ

ഇത് ചുടലയാണ്

നേരിന്റെ ചുടല.

വാക്കുകൾ വറ്റി

വഴികൾ മുറിഞ്ഞോരേകനാം പഥികന്റെ

മൂക വിലാപങ്ങൾക്കിത് ചുടലയാണ്,

നേരിന്റെ ചുടല.

വെന്ത മണൽ ചില്ലകളിൽ

വിരഹത്തിന് കൂടൊരുക്കുമതിരുകാണാ 

പ്രവാസ പറവകൾക്കിത്

ഗൃഹാതുരതയുടെ ചുടല നീറുന്ന ചുടല.

ഉമിനീരുണക്കി

ഉഷ്ണമാപിനികളുരുക്കി

വാഗ്ദത്ത ഭൂമി

പ്രഹേളികയിലാഴവേ

വ്യർത്ഥമാം

സ്വത്വ ബോധങ്ങൾക്കിവിടം

ചുടലയാണ്, പുകയുന്ന ചുടല.

കണ്ണ് ഒളി താഴ്ത്തി 

ശബ്ദങ്ങൾക്ക് തുള വീഴത്തി

പൂഴി ചുഴലി

മണൽ വനങ്ങളെ മൂടവേ

ഭാണ്ധം മുറുക്കിയിറങ്ങുന്ന

പകലിനിത് ചുടലയാണ്

എരിഞ്ഞടങ്ങുന്ന ചുടല

നേരിന്റെ ചുടല..

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed