എടിഎമ്മിന് മുന്നില്‍ നാട്ടുകാർ റീത്ത് സമർപ്പിച്ചു
കണ്ണൂര്‍: എ ടി എമ്മിൽ നിറക്കുന്ന പണം നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തീരുന്നത് പതിവായതോടെ നാട്ടുകാര്‍ എടി എമ്മിന് മുൻപിൽ റീത്ത് വച്ച് പ്രതിഷേധം അറിയിച്ചു.
കണ്ണൂരില്‍ എച്ച്ഡിഎഫ്‌സി യുടെ ഉരുവച്ചാലില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മി ന് മുന്നിലാണ് നാട്ടുകാര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. റീത്തിന് മുകളില്‍അകാലത്തില്‍ നമ്മെവിട്ടു പിരിഞ്ഞ എടിഎമ്മി ന് ആദരാഞ്ജലികള്‍. എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
500,100 രൂപ അസാധുവാക്കിയ തോടെ എടിഎമ്മി ല്‍ നിന്നും പണംവിന്‍വലിക്കാന്‍ ദിവസവും പലതവണയായി എത്തിയവര്‍ നിരാശരായി മടങ്ങിപോവുകയാണ്. ഉരുവച്ചാലില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മി ല്‍ ഇതുവരെ പണം എത്തിയിട്ടില്ല. കഴിഞ്ഞ ദിവസം രാവിലെയാണ് റീത്ത് കണ്ടത്.

